കൊളച്ചേരി :- 37 വർഷത്തേ സേവനത്തിന് ശേഷം മുല്ലക്കൊടി കോ-ഓപ് റൂറൽ ബേങ്ക് സിക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ശ്രീ.ടി.വി.വത്സന് യാത്രയപ്പ് നൽകി.
മുൻ MLA ശ്രീ.എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് കെ.വി.പത്മനാഭൻ സ്വാഗതം പറഞ്ഞു. ബേങ്ക് പ്രസിഡണ്ട് പി.പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.ദിനേശ് ബാബു, പ്രജീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി സി. ഹരിദാസൻ നന്ദി പറഞ്ഞു.