കരിങ്കൽക്കുഴിയിലെ തിലക്ക് പാർക്ക് നവീകരിച്ച് ചിൽഡ്രൺസ് പാർക്ക് ഉണ്ടാക്കണം - ബാലസംഘം

 


കൊളച്ചേരി :- കരിങ്കൽക്കുഴിയിലെ തിലക്ക് പാർക്ക് നവീകരിച്ച് ചിൽഡ്രൺസ് പാർക്ക് ഉണ്ടാക്കണമെന്നും കൊളച്ചേരി EPKNS ALP സ്കൂൾ യൂ.പി സ്കൂളായി ഉയർത്തണമെന്നും ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം പ്രശസ്ത നാടൻപാട്ട് കലാകാരൻ പ്രവീൺ രുഗ്മ ഉദ്ഘാടനം ചെയ്തു. സമ്മേളനം  സെക്രട്ടറിയായി സ്വിതിൻ സി, പ്രസിഡണ്ടായി ദേവിക ദിനേശ് കൺവീനറായി ഇ.പി.ജയരാജൻ എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തിൽ ഹരികൃഷ്ണ, ഹരിഷ്മ, പി.പി.കുഞ്ഞിരാമൻ, പി.പി.നാരായണൻ, ആഷിൻ കപ്പള്ളി, അഭിഷേക് തുടങ്ങിയവർ സംസാരിച്ചു.


Previous Post Next Post