രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്

 


ന്യൂഡൽഹി:-രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക. ഇതിനു മുൻപ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.

പാർലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യതലസ്ഥാന പ്രദേശമായ ഡൽഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉൾപ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക. രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാനനിയമസഭകളിലെയും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗൺസിലിലെ അംഗങ്ങൾക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല.

Previous Post Next Post