'വായിച്ചു വളരാം വാനോളം ഉയരാം ' പരിപാടിയും ആരോഗ്യ ബോധവൽക്കരണ സെമിനാറും നടത്തി


മയ്യിൽ :-
നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂളിൽ മയ്യിൽ MMC ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വായിച്ചു വളരാം വാനോളം ഉയരാം പരിപാടിയിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു അംറ ഫാത്തിമ ഒന്നാം സ്ഥാനവും ഇഷാൻ ദേവ് രണ്ടാം സ്ഥാനവും നേടി കളറിംഗ് മത്സരത്തിൽ ഷിയ ഒന്നാം സ്ഥാനവും ഹൻഫ ഹംസ രണ്ടാം സ്ഥാനവും നേടി. സമ്മാനങ്ങൾ ഡോക്ടർ നിർവ്വഹിച്ചു ഫസ്റ്റ് എയിഡ് ബോക്സ് സ്കൂളിന് കൈമാറി പീഡിയാട്രി ഷൻ ഡോക്ടർ ജിയോ നിഹാൽ ആരോഗ്യ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി PTA പ്രസിഡണ്ട് സലാം അധ്യക്ഷത നിർവഹിച്ചു മാനേജർ CH മൊതീൻ കൂട്ടി ഉദ്ഘാടനം നിർവ്വഹിച്ചു വി.പി മുസ്തഫ ,   അഡ്മിനിസ്റ്റർ മിസ്ഹബ് , ഷഫാന, കാവ്യ, സമീറ, അഞ്ജുഷ , റിജി, ഐശ്വര്യ, ഷിബിത, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാക്കളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ഹെഡ് മിസ്ട്രെസ് വി. സ്മിത ടീച്ചർ സ്വാഗതവും KMP അഷ്റഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി

Previous Post Next Post