കൊളച്ചേരി :- ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വിദ്യാർഥികൾക്ക് വായനാദിനത്തിൽ സമ്മാനമായി പുസ്തകങ്ങൾ ലഭിച്ചു. കൊളച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും ഇ.പി. കൃഷ്ണൻ നമ്പ്യാരുടെ സഹധർമ്മിണിയുമായിരുന്ന പി.വി. ജാനകി അമ്മയുടെ 16-മത് ചരമവാർഷികത്തിൻ്റെ ഭാഗമായാണ് പുസ്തകങ്ങൾ നൽകിയത്.
സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകുന്ന പുസ്തകങ്ങൾ മകനും ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.വി. വത്സൻ മാസ്റ്റർ ഏൽപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ, മദേർസ് ഫോറം പ്രസിഡൻ്റ് വി.രേഖ,കയ്യൂർ സ്മാരക വായനശാല പ്രസിഡൻറ് പി.പി.നാരായണൻ, സെക്രട്ടരി എം.വി.ഷിജിൻ,പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ,സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ്, മഹേഷ്.ഇ പി, വിപിൻ.സി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.