മയ്യിൽ:-മയ്യിൽ ഗ്രാമപഞ്ചായത്ത് കടൂർ ചെറുപഴശ്ശി അങ്കണവാടി കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്‌ന അധ്യക്ഷത വഹിച്ചു.
പരേതനായ കുണ്ടത്തിൽ അബൂബക്കറിന്റെ കുടുംബംസൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് അങ്കണവാടി നിർമിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയാണ് നിർമാണ ചെലവ്. മൂന്ന് മുറികളും, ഒരു അടുക്കളയും, സ്റ്റോർ റൂമും രണ്ട് ശുചി മുറിയുമാണ് ഒരുക്കിയിട്ടുള്ളത്. 14 പെൺകുട്ടികളും ആറ് ആൺകുട്ടികളും ഉൾപ്പടെ 20 കുട്ടികളാണ് ഇവിടെയുള്ളത് .
ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സമിതി അധ്യക്ഷ കെപി രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ഭരതൻ, കെ രൂപേഷ്, ഐസിഡിഎസ് സൂപ്പർവൈസർ എം ലളിത, സ്വാഗത സംഘം കൺവീനർ കെവി സന്തോഷ് എന്നിവർ സംസാരിച്ചു.