കൊളച്ചേരി വാർത്തകൾ ' തുണയായി; നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചുകിട്ടി

 

കൊളച്ചേരി:- വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് പാമ്പുരുത്തിയിലെ റാസിഖും കുടുംബവും മാതൃകയായി. 

ഇന്ന് ഉച്ചക്ക് കമ്പിൽ ടൗണിൽ വെച്ചാണ് പാമ്പുരുത്തിയിലെ റാസിഖിനും കുടുംബത്തിനും  ഒരു പവനോളം വരുന്ന സ്വർണ്ണാഭരണം വീണു കിട്ടിയത്. ഉടനെ റാസിഖും കുടുംബവും 'കൊളച്ചേരി വാർത്തകൾ online News ' ൽ  അറിക്കുകയും ചെയ്തു. തുടർന്ന് കൊളച്ചേരി വാർത്ത വഴി വീണു കിട്ടിയ സ്വർണ്ണാഭരത്തിൻ്റെ വാർത്ത സമൂഹമാധ്യമങ്ങൾ വഴി ജനങ്ങളിൽ എത്തിക്കുകയും തുടർന്ന് ഇതുവഴി ഉടമസ്ഥർ അറിയുകയും റാസിഖിനെ ബന്ധപ്പെടുകയും ചെയ്തു.

അങ്ങനെ രണ്ടു പേരും മയ്യിൽ  പോലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ വെച്ച് SI സുരേഷ് കുമാറിൻ്റെ സാനിധ്യത്തിൽ ഉടമസ്ഥരായ സിദ്ധ ദേവാരാജ് കൊടിയേരിയെ സ്വർണ്ണാഭരണം  എൽപിക്കുകയും ചെയ്തു.

സ്വർണ്ണാഭരണം തിരിച്ചു കിട്ടിയ ഉടമസ്ഥൻ കൊളച്ചേരി വാർത്തകൾക്കുള്ള നന്ദി രേഖപ്പെടുത്താൻ മറന്നില്ല. കൂടാതെ കൊളച്ചേരി വാർത്തകൾ നടത്തുന്ന മാധ്യമ പ്രവർത്തനം മാതൃകാപരമാണെന്നും സാമൂഹിക നന്മയ്ക്ക് ഊന്നൽ നൽകുന്ന ഇത്തരം പ്രസ്ഥാനങ്ങൾ നാടിൻ്റെ ആവശ്യമാണെന്നും പാമ്പുരുത്തിയിലെ റാസിഖും പറഞ്ഞു.

Previous Post Next Post