ഞങ്ങളും കൃഷിയിലേക്ക് കൊളച്ചേരിയിൽ വാർഡ്തല നടീൽ ഉത്സവം നടത്തി

 


കൊളച്ചേരി: കേരള സർക്കാർ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കൊളച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് കൊളച്ചേരിയിൽ തുടക്കമായി. പാടിയിലെ സി രേഷ്മയും കുടുംബവും ചേർന്ന്  നടത്തുന്ന പച്ചക്കറി കൃഷി നടീൽ പഞ്ചായത്ത് അംഗം കെ പ്രിയേഷ് ഉദ്ഘാടനം ചെയ്തു. കാർഷിക കർമസമിതി അംഗം പി പി കുഞ്ഞിരാമൻ അധ്യക്ഷനായി. ഞങ്ങളും കൃഷിയിലേക്ക് സമിതി അംഗങ്ങളായ കെ കെ കരുണാകരൻ, കെ വിനോദ്, സി ചന്ദ്രൻ, സി രേഷ്മ, സി കുഞ്ഞിക്കണ്ണൻ, എം ശോഭ, തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ഡോ. അഞ്ജു പത്മനാഭൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ സിന്ധു നന്ദിയും പറഞ്ഞു.




Previous Post Next Post