ചേലേരി :- ഭാരതീയ ദളിത് കോൺഗ്രസ്സിന്റെയും നൂഞ്ഞേരി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൂഞ്ഞേരി കോളനിയിൽ മഹാത്മ അയ്യങ്കാളി അനുസ്മരണം യോഗം നടത്തി. ബൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് കെ.രാഗേഷ് അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടരി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.
ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എൻ.വി. പ്രേമാനന്ദൻ , കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മററി സെക്രട്ടറി പി.കെ.രഘുനാഥൻ, കെ. ഭാസ്കരൻ , കെ.രാജൻ എന്നിവർ പ്രസംഗിച്ചു. കെ.ദാസൻ ,കെ .രമേശൻ കെ.രാഘവൻ , സി. ഗോപാലൻ, കെ. പങ്കജാക്ഷി എന്നിവർ നേതൃത്വം നല്കി.