മലയാള ഭാഷാപോഷണ വേദി കണ്ണൂർ - സാഹിതീ സംഗമം ജൂൺ 19 ന്


കണ്ണൂർ :-
മലയാള ഭാഷാപോഷണ വേദി സംഘടിപ്പിക്കുന്ന സാഹിതീ സംഗമം ജൂൺ 19 ന് 3 മണിക്ക് കേരള സാഹിത്യ അക്കാദമി മെമ്പർ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.

 രവി നമ്പ്രത്തിന്റെ അധ്യക്ഷതയിൽകണ്ണൂർ എ.പി.ജെ.അബ്ദുൽ കലാം ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ദേവകീ വാര്യർ സ്മാരകസംസ്ഥാന അവാർഡ് ജേതാവ് സിജി എം.കെ പാതിരിയാട്, കെ.ജി. ഒ എ. സംസ്ഥാന കഥാ പുരസ്ക്കാര ജേതാവ് വി.പി. ബാബുരാജൻ എന്നിവർക്ക് അനുമോദനം, പരിസ്ഥിതി ദിന രചനാ മത്സര വിജയികൾക്ക് സമ്മാനദാനം, കവിയരങ്ങ് എന്നിവയും നടക്കും. 

തുടർന്ന് 7 മണിക്ക് "ഭാഷാ വികസനത്തിൽ വായനയുടെ സ്വാധീനം " എന്ന വിഷയത്തിൽ കെ.പി. കുഞ്ഞികൃഷ്ണൻ (ജില്ലാ തല ലൈബ്രറി പ്രവർത്തന അവാർഡ് ജേതാവ്) പ്രഭാഷണം നടത്തും. ജനു ആയിച്ചാങ്കണ്ടി സ്വാഗതവും രാജൻ കണ്ണപുരം നന്ദിയും പറയും.

Previous Post Next Post