കക്കാട്:- പള്ളിപ്രം കോളനിയിലെ പരേതരായ കുഞ്ഞിരാമൻ, നാണി എന്ന വരുടെ മകൻ ചിത്രൻ ( 56 ) ആണ് ഇന്ന് കാലത്ത് കുഴഞ്ഞ് വീണ് മരണപ്പെട്ടത്. നാളെയാണ് പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശനവും, പാല് കാച്ചൽ ചടങ്ങും നടക്കേണ്ടത്. അവസാന മിനുക്ക് പണിക്കിടെയാണ് കുഴഞ്ഞ് വീണത് ഉടൻ തന്നെ തളാപ്പ് എ കെ ജി ഹോസ്പിറ്റലിൽ എത്തിക്കു മ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അറിയപ്പെടുന്ന കലാകാരനും, ഗാനമേള, നാടകം , മറ്റ് കലാപരിപാടികളിലെ നിറസാന്നിദ്ധ്യമായ തബല, ട്രിപ്പിൾ, ജാസ് എന്നിവ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദനായിരിന്നു.
ശവസംസ്കാരം ഇന്ന് ഉച്ചക്ക് പള്ളിപ്രം സമുദായ സ്മശാനത്തിൽ .
ഭാര്യ: സുധ ( കൊറ്റാളി)
മക്കൾ :- അതുൽ , അക്ഷയ് , അനുവിന്ദ് .
സഹോദരങ്ങൾ:- സുരേഷ് ബാബു, ബൈജു , ശ്രീ ജ.