കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം
കണ്ണൂർ:- നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. മാർച്ച് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതയംഗം എം.ലിജു ഉത്ഘാടനം ചെയ്തു. DCC അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്,KPCC ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.