നവകേരള ഗ്രന്ഥാലയം ചെറു പഴശ്ശിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

 


മയ്യിൽ:-നവകേരള ഗ്രന്ഥാലയം ചെറു പഴശ്ശിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തകന് ലൈബ്രറി കൗൺസിൽ നൽകുന്ന സികെ ശേഖരൻ പുരസ്കാരം നേടിയ കെപി കുഞ്ഞികൃഷ്ണന് ഗ്രന്ഥാലയം ആദരം നൽകി. തളിപ്പറമ്പ മുൻ എംഎൽഎ സികെ പദ്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എസ്എൽസി, പ്ളസ് ടൂ ഉന്നത വിജയികൾക്കും സാഹിത്യ പക്ഷാചരണത്തിൻ്റെ ഭാഗമായി നടന്ന വിവിധ ക്വിസ് മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകി. 

വേനലവധിക്കാലത്ത്  കുട്ടികളുടെ പ്രത്യേക ലൈബ്രറി പ്രവർത്തനം ആയി സംഘടിപ്പിച്ച അ-ഹ എന്ന പരിപാടിയുടെ ഭാഗമായി കുട്ടി ലൈബ്രേറിയൻമാരായി പ്രവർത്തിച്ച കുട്ടികൾക്ക് സദസ്സിൽ അനുമോദനം നൽകി. എ പി മുകുന്ദൻ അധ്യക്ഷൻ ആയിരുന്നു . പി കുഞ്ഞികൃഷ്ണൻ സ്വാഗതവും സി കെ അനൂപ് ലാൽ നന്ദിയും പറഞ്ഞു

Previous Post Next Post