എസ് ഡി പി ഐ കണ്ണാടിപ്പറമ്പിൽ ജന സദസ്സ് സംഘടിപ്പിച്ചു

 



കണ്ണാടിപ്പറമ്പ്: പൗരത്വ പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്ഡവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വാക്കുപാലിക്കാതെ മുസ് ലിം ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് എസ്ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്. ഇടതുസര്‍ക്കാരിന്റെ വിവേചനത്തിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന 1000 ജനസദസ്സിന്റെ നാറാത്ത് പഞ്ചായത്ത് തല സദസ്സ് കണ്ണാടിപ്പറമ്പ് തെരുവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭ കാലത്ത് 835 കേസുകളിലായി 6847 പേരെയാണ് പ്രതിചേര്‍ത്തത്. ഇതില്‍ 34 കേസുകള്‍ മാത്രമാണ് നാളിതുവരെ പിന്‍വലിച്ചത്. ഇതില്‍ 28 എണ്ണം കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം ഇടതു സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത് സംഘപരിവാരവുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ആലപ്പുഴയിലും പാലക്കാട്ടും ആര്‍എസ്എസുകാര്‍ നടത്തിയ കൊലപാതകത്തെ ആഭ്യന്തര വകുപ്പും പോലിസും കണ്ടില്ലെന്ന് നടിക്കുകയാണ്. രണ്ടു പക്ഷത്തോട് രണ്ട് നീതിയാണ് കാട്ടുന്നതെന്നും അബ്ദുല്ല നാറാത്ത് പറഞ്ഞു. ഹനീഫ് കണ്ണാടിപ്പറമ്പ്. പഞ്ചായത്ത് സെക്രട്ടറി അനസ് മാലോട്ട്. സംസാരിച്ചു.

Previous Post Next Post