മയ്യില്‍(കണ്ണൂര്‍): ജുമുഅ പ്രഭാഷണത്തില്‍ പ്രവാചക നിന്ദയ്ക്കെതിരായ പ്രസംഗത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരേ എസ് ഡിപി ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മയ്യില്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മയ്യില്‍ പള്ളി പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് സ്റ്റേഷന് കവാടത്തില്‍ പോലിസ് തടഞ്ഞു. എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ തിരുവട്ടുർ, ഇസ് ഹാഖ് സംസാരിച്ചു.