മയ്യിൽ:-എം.എം.സി ഹോസ്പിറ്റൽ മയ്യിൽ വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളികളിൽ നടത്തിവരുന്ന ക്യാമ്പിൽ ഫസ്റ്റ് -എയ്ഡ് ബോക്സിൻ്റെ വിതരണ ഉത്ഘാടനം തായം പൊയിൽ സ്കൂളിൽ വെച്ച് ഡോ :ജിയോഫ് നിഹാൽ ഹെഡ്മാസ്റ്റർ ഗീത ടീച്ചർക്ക് നൽകി നിർവ്വഹിച്ചു
മയ്യിലിൻ്റെ പരിസര പ്രദേശങ്ങളിലെ പത്തോളം L, P സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തി വരുന്ന പരിപാടിയിൽ കുട്ടികൾക്കുള്ള ഫസ്റ്റ് - എയിഡ്ബോക്സ് നൽകുന്നതിന് പുറമെ വിവിധ മത്സര പരിപാടികളും അമ്മമാർക്കുള്ള ആരോഗ്യ ബോധവൽകരണ ക്ലാസും കുട്ടികൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പുകളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്
ചടങ്ങിൻ്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് റിഷ്ന നിർവ്വഹിച്ചു.