പുതിയതെരു :-രാജ്യത്ത് മതേതര മൂല്യങ്ങളെ തൃണവത്കരിച്ച് മതഭ്രാന്തന്മാരുടെ കൺകണ്ട ദൈവങ്ങളായി മോദിയും പിണറായിയും മാറിയെന്നും രാജ്യത്തെയും സംസ്ഥാനത്തെയും കൊള്ളക്കാർക്ക് പണയം വെക്കുകയും ത്രീവവാദ പ്രസ്ഥാനങ്ങൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്ന ഭരണ വർഗത്തിന് മുൻപിൽ യൂത്ത് ലീഗ് സ്വീകരിക്കുന്ന നിലപാടുകളും മുദ്രാവാക്യങ്ങളും പൊതുസമൂഹത്തിനു സ്വീകാര്യമാണെന്ന് അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് ഫാഷിസം ഹിംസാത്മക പ്രതിരോധം മതനിരാസം - മതസാഹോദര്യ കേരളത്തിനായി എന്ന ക്യാംപെയ്നിൽ യുവജാഗ്രത റാലി സമാപന സംഗമ ഉദ്ഘാടനത്തിൽ കരീം ചേലേരി ചൂണ്ടികാട്ടി .
സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി സി കെ മുഹമ്മദലി പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. നൗഫിർ ചാലാട് അധ്യക്ഷത വഹിച്ചു.അശ്ക്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും അസനാഫ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു . റാലി കെ വി ഹാരിസ് ഫ്ലാഗ്‌ഓാൺ ചെയ്തു.അൽതാഫ് മങ്ങാടൻ , സിപി റശീദ് ,അലി മങ്കര ,ശംസീർ മയ്യിൽ , ബി കെ അഹമ്മദ് ,അസ്ഹർ പാപ്പിനിശേരി പി പി സുബൈർ പ്രസംഗിച്ചു . റാലിക്ക് മിദ്ലാജ് വളപട്ടണം , അജ്മൽ , മുഹമ്മദലി നേതൃത്വം നൽകി . റാലിയെ കെപിഎ സലീം , മുഹമ്മദ് കുഞ്ഞി ഹാജി , സി എച്ച് സലാം , എം അശ്രഫ് ,ടികെ നിസാർ . സുജിറ കൊല്ലത്തിറക്കൽ , റംസീന റൗഫ് അഭിവാദ്യം ചെയ്തു