എസ്.ഡി.പി.ഐ. കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

 


പാമ്പുരുത്തി:- എസ്.ഡി.പി.ഐയുടെ 14ാമത് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി വിവിധ പരിപാടികള്‍ നടത്തി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം ഷൗക്കത്തലി പതാകയുയര്‍ത്തി. തുടര്‍ന്ന് അപകടവളവില്‍ വാഹനയാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കുകയും ചെയ്തു. കണ്ടത്തില്‍ റോഡ്-ബോട്ടുജെട്ടി ജങ്ഷനിലാണ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐ. വെന്നിക്കൊടി പാറിക്കുകയാണെന്നും വരുംദിവസങ്ങളില്‍ ഫാഷിസത്തിനെതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ എസ്.ഡി.പി.ഐ. നേതൃപരമായ പങ്ക് വഹിക്കുമെന്നും എസ്.ഡി.പി.ഐ. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം ഷൗക്കത്തലി പറഞ്ഞു. എം റാസിഖ്, ഫൈസല്‍ പാറേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.



Previous Post Next Post