കണ്ണാടിപ്പറമ്പ്:- മാലോട്ട് എ.എൽ.പി.സ്കൂളിൽ കുട്ടികൾക്കായുള്ള പാർക്കിന്റെ ഉദ്ഘാടനവും നവാഗതരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും ബഹു: തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി .ഷമീമ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ, കൊളച്ചേരി പഞ്ചായത്ത് മെമ്പർ ഇ.കെ .അജിത, നാറാത്ത് പഞ്ചായത്ത് മെമ്പർ കെ.എം.മൈമൂനത്ത്, തളിപ്പറമ്പ സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ, തളിപ്പറമ്പ് സൗത്ത് ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ, മാലോട്ട് എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് മഹേഷ് പി.വി, മദർ പി.ടി.എ പ്രസിഡന്റ് നുസ്രത്ത് കെ.വി, മാനേജ്മെന്റ് പ്രതിനിധി സന്ദീപ് സി.കെ, വിദ്യാലയ വികസന സമിതി കൺവീനർ സി. ഇബ്രാഹിം കുട്ടി എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു.. പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക പി. ബിന്ദു സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.പി.കെ അനിത നന്ദിയും പറഞ്ഞു.