കൊളച്ചേരി:-വ്യാപാരി വ്യവസായി സമിതി കരിങ്കൽ കുഴി യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര പദ്ധതി വിശദീകരണവും കൊളച്ചേരി മുക്ക് മുല്ലക്കൊടി ബേങ്ക് ഹാളിൽ വച്ച് 19.06 2022 - ന് രാവിലെ പത്ത് മണിക്ക് നടന്നു. സമിതി ജില്ലാ കമ്മറ്റി അംഗവും വ്യാപാരി മിത്ര ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ TC വിൽസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യാപാരി മിത്ര പദ്ധതി വിശദീകരിച്ചു.
യൂനിറ്റ് സെക്രട്ടറി സി.വി. സത്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.മുകുന്ദൻ അദ്യക്ഷതയും വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി PP. ബാലകൃഷ്ണൻ വ്യാപാരി മിത്ര അംഗത്വ വിതരണം ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.വി.ശശിധരൻ , പി. ഉല്ലാസൻ , വ്യാപാരി മിത്ര ഏറിയ കൺവീനറും ഏറിയ കമ്മറ്റി അംഗവുമായ പി.കെ.നാരായണൻ , ഏറിയാ കമ്മിറ്റി അംഗങ്ങളായ പി.വി ശശിധരൻ , പി. ഷിനോയ് തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റ് ജോ: സെക്രട്ടറി പി.വി. പ്രവീൺ നന്ദി പറഞ്ഞു. തുടർന്ന് വ്യാപാരി മിത്ര റജിസ്ടേഷൻ കേമ്പ് നടന്നു.