കണ്ണൂർ:-എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99.76 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ നിന്ന് 35,899 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.