ഓണത്തിന് ഒരു കൊട്ട പൂവ് കുറ്റ്യാട്ടൂർപഞ്ചായത്ത്‌ തല ഉത്ഘാടനം ചെയ്തു

കുറ്റ്യാട്ടൂർ:- ഓണത്തിന് പ്രദേശികമായി പൂക്കൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂ പദ്ധതിയുടെ കുറ്റ്യാട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നിജിലേഷ് സി. നിർവഹിച്ചു. 

വാർഡ് മെമ്പർ യുസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആദർശ് കെ കെ പദ്ധതി വിശദീകരിച്ചു.സെക്രട്ടറി സതീഷ് തോപ്രത്ത് സ്വാഗതം പറഞ്ഞു.   മനോമോഹനൻ മാസ്റ്റർ,ഹരിദാസൻ, ഉദയൻ ഇടച്ചേരി തുടങ്ങിയവർ സംസാരിച്ചു.

പഴശ്ശി കുമാരനാശാൻ വായന ശാല & ഗ്രന്ഥാലയം പ്രവത്തകർ ഒരുക്കിയ തരിശ് പറമ്പിലാണ് പൂക്കൃഷി ഒരുക്കുന്നത്.

Previous Post Next Post