കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു

 


കൊളച്ചേരി:-ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു  കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ നടന്ന പരിപാടി ബഹുമാനപെട്ട കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി അബ്ദുൽ മജീദ് അവർകൾ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജിമ എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ അബ്ദുൽ സലാം കെ.പി, അസ്മ കെ.വി, മെമ്പർമാരായ നാരായണൻ കെ.പി, പ്രിയേഷ്, നാസിഫ, കൃഷി ഓഫീസർ അഞ്ചു, അസി കൃഷി ഓഫീസർ ശ്രീനി, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയർ നിഷ എം, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

  തുടർന്ന് കൊളച്ചേരി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നഴ്സറിയിൽ ഉൽപാദിപ്പിച്ച ഫലവൃക്ഷ തൈകൾ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടുന്നതിലേക്കായുള്ള വിതരണോ ൽഘാടനം  നണിയൂർ വാർഡ് തൊഴിലുറപ്പ് പദ്ധതി മേറ്റ്‌ ആയ ശ്രീമതി കോമളവല്ലി എന്നവർക്ക് കൊടുത്തു ഉദ്ഘാടനം ചെയ്തു.

Previous Post Next Post