കൊളച്ചേരി :- നാഷണൽ ഹെറാൾഡിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീമതി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൊളച്ചേരി ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊളച്ചേരി പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ധർണ്ണ സമരം DCC ജനറൽ സിക്രട്ടറി അഡ്വ: കെ.സി.ഗണേശൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.യം ശിവദാസൻ ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ കൊളച്ചേരി ബ്ലോക്ക് സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷം വഹിച്ചു. ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ സ്വാഗതവും സിക്രട്ടറി എം.സി.അഖിലേഷ് നന്ദിയും പറഞ്ഞു.നേതാക്കളുൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.