പെരുമാച്ചേരി :- മയ്യിൽ കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കിടയിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പെരുമാച്ചേരി യുപി സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വാർഡ് മെമ്പർ സികെ പ്രീത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി കെ ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ പ്രമോദ് എസ് പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ പി വി കുട്ടികൾക്ക് വിത്ത് വിതരണം നടത്തി സംസാരിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പി സുകുമാരൻ, മദർ പിടിഎ പ്രസിഡണ്ട് എ കെ ഷീജ എന്നിവർ ആശംസ നേർന്നു.
ഹെഡ്മാസ്റ്റർ എം സി കൃഷ്ണ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി വി റീത്ത നന്ദിയും പറഞ്ഞു.