മയ്യിൽ:-സേവ് നേച്ചർ സേവ് ലൈഫ് എന്നാ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും സൈക്കിളിൽ കണ്ണൂർ,വയനാട് കോഴിക്കോട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ അജ്മൽ കണ്ടക്കൈ റിഷാദ് മലപ്പട്ടം എന്നിവർക്ക് പവർ ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ ഊഷ്മളമായ സ്വീകരണം നൽകി.
ചടങ്ങിൽ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണി ക്കോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ സുധാകരൻ ചന്ദ്രത്തിൽ വിശിഷ്ടാഥിധിയായി. ശ്രീകാന്ത്.കെ വി, കെ കെ വിനോദൻ, പി വി മോഹനൻ. കെ മനോഹരൻ എൻ വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. രാജു പപ്പാസ് സ്വാഗതവും എം വി അഷ്‌റഫ് നന്ദിയും പറഞ്ഞു.