മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ പരിസ്ഥിതി പ്രഭാഷണം നടത്തി.പ്രകൃതി കൈയ്യേറ്റങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കാൻ വൈകികൂടെന്നും, ഹരിത ബദലുകൾ കണ്ടെത്തണമെന്നും, പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടത്തത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ഇ.എം സുരേഷ് ബാബു ആശംസകൾ നേർന്നു.
ചടങ്ങിൽ കാലങ്ങളായി മയ്യിൽ നഗരം ശുചിയാക്കുന്ന ശുചീകരണത്തൊഴിലാളികളായ കെ.വി ഉഷ, കെ. ശ്യാമള എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വായനാ മത്സരത്തിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദർശക് സുധീഷിനും ആദരം നൽകി.ചടങ്ങിൽ കെ.കെ ഭാസ്കരൻ(പ്രസി.സി.ആർ.സി ) അദ്ധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ, കെ.വി യശോദ ടീച്ചർ, സി.സി രാമചന്ദ്രൻ ,പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) സ്വാഗതവും കെ.സജിത (ലൈബ്രേറിയൻ) നന്ദിയും രേഖപ്പെടുത്തി.