പരിസ്ഥിതിദിന ക്ലാസും അനുമോദനവും സംഘടിപ്പിച്ചു


കൊളച്ചേരി :-
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊളച്ചേരിപ്പറമ്പ് ഏ.കെ.ജി. വായനശാലയും റെഡ്സ്റ്റാർ കൊളച്ചേരിപ്പറമ്പും ചേർന്ന് വിവിധ പരിപാടികൾ നടത്തി.

ഗ്രന്ഥശാലസംഘത്തിൽ നിന്നും അനുവദിച്ചു കിട്ടിയ  മൈക്ക് സെറ്റ് ഉദ്ഘാടനം താലൂക്ക് കമ്മിറ്റി മെമ്പർ ശ്രീ.വിനോദ് തായക്കര നിർവ്വഹിച്ചു.

പരിസ്ഥിതിദിന ക്ലാസ് ശ്രീ.കെ. രാമകൃഷ്ണൻ  മാസ്റ്റർ (RTD .ഹെഡ്മാസ്റ്റർ)നിർവ്വഹിച്ചു. LSS, USS വിജയികളെ ശ്രീ.ഇ പി.ജയരാജൻ(നേതൃസമിതി കൺവീനർ) ആദരിച്ചു. ചടങ്ങിൽ DYFl മയ്യിൽ ബ്ലോക്ക് മെമ്പർ ആദർശ് .K V, CPIM കൊളച്ചേരി LC മെമ്പർ എം.രാമചന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു. ഒ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. അനുരാഗ് നന്ദി പറഞ്ഞു.




Previous Post Next Post