കൊളച്ചേരി:-കാലങ്ങളായി അപകടാവസ്ഥയിലായിരുന്ന കൊളച്ചേരി പി.എച്ച്.സിക്ക് സമീപ മുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം കൊളച്ചേരി പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊള ച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് അവർകൾ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഗീത വിവി സ്വാഗതവും വൈസ് പ്രസിഡണ്ട് സജിമ എം അദ്ധ്യ ക്ഷതയും വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ അബ്ദുൽ സലാം കെ.പി. ബാലസുബ്രഹ്മണ്യൻ കെ, അസ്മ കെ.വി, മെമ്പർമാരായ നാരായണൻ കെ.പി, അജിത ഇ.കെ, സീമ കെ.സി, പ്രിയേഷ് കെ, മുഹമ്മദ് അഷ്റഫ് കെ, സമീറ സി.വി. തുടങ്ങിയ വർ ആശംസ അർപ്പിച്ച് സംസാരിച്ചു.
പ്രസ്തുത വൈറ്റിംഗ് ഷെൽട്ടറിന് സ്ഥലം സംഭാവന നൽകിയ ടി.എം കുഞ്ഞിക ഷ്ണൻ നമ്പീശൻ എന്നവരെ ചടങ്ങിൽ ആദരിച്ചു.