മയ്യിൽ :- അരിമ്പ്രയിൽ മണ്ണെടുക്കവെ കുന്നിടിഞ്ഞ് അതിഥി തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ കരാറുകാരന്റെ പേരിൽ കൊലകുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മയ്യിൽ മണ്ഡലം കോൺ. കമ്മിറ്റി പറശ്ശിനി റോഡിൽ സായാഹ്ന ധർണ്ണ നടത്തി.
DCC ജന സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. K.M. ശിവദാസൻ (പ്രസി.കൊളച്ചേരിബ്ലോക്ക് കോൺ. കമ്മിറ്റി) മുഖ്യപ്രഭാഷണം നടത്തി. KSSP ജില്ലാ സെക്റട്ടറി K.C. രാജൻ, C.H. മൊയ്തീൻ കുട്ടി, ടി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.