അനുശോചന യോഗം ചേർന്നു

 

കണ്ണാടിപ്പറമ്പ്:-കണ്ണാടിപറമ്പ് എസ്  എൻ ഡി  പി ശാഖാ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ  മഠപ്പുരക്കൽ ബാലൻ്റെ നിര്യാണത്തിൽ ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് അനുസ്മരിച്ചു . ട്രസ്റ്റ് പ്രസിഡൻ്റ് ബിജു പട്ടേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി  സൽഗുണൻ  സന്തോഷ് കോറോത്ത് എന്നിവർ സംസ്സാരിച്ചു  ഒ.ഷിനോയ് സ്വാഗതവും അരവിന്ദൻ എ വി നന്ദിയും പറഞ്ഞു  

റിട്ടേഡ് വില്ലേജ്മാനായിരുന്ന ബാലേട്ടൻ കണ്ണാടിപ്പറമ്പ് എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ സജീവ പ്രവർത്തകനും ചേലേരി മൂസാൻ കണ്ടിക്ഷേത്ര ഭാരവാഹിയും ചേലേരി വൈദ്യർ കണ്ടി ഇളനീർപ൦ി സംഘം രൂപീകരണത്തിനും സംഘത്തിൻ്റെ പ്രവർത്തനത്തിനും നേതൃത്വം നൽകിയ വ്യക്തി കൂടി ആയിരുന്നു അദ്ദേഹം 

മയ്യിൽ: പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര ജീവനക്കാരനായ സുബ്രഹ്മണ്യൻ്റ നിര്യാണത്തിൽ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയാ കമ്മിറ്റി അനുശോചിച്ചു.കെ. പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രകാശൻ പള്ളിക്കുന്ന്, എൻ.വി. ലതീഷ്, സി.എം. ശ്രീജിത്ത്, കാർത്യായനി മാരസ്യാർ, പ്രദീപൻ കുറ്റ്യാട്ടൂർ, മാക്കന്തേരി പ്രദീപൻ, സതി മാണിയൂർ ,മോഹനൻ നമ്പീശൻ, സി.അനിത, കെ.വി.ശ്രീജിത്ത്, വി.എം.രാജൻകരളം എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ച് സംസാരിച്ചു

Previous Post Next Post