കണ്ണൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം

 

പേരാവൂർ:-കുനിത്തല ചൗള നഗറിൽ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകൻ മാർട്ടിൻ ഫിലിപ്പ് (31) മർദ്ദിച്ചത്. മാർട്ടിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ് മർദ്ദനം നടന്നതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Previous Post Next Post