ചേലേരി: - ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നേതാജി സ്മാരക വായനശാല&ഗ്രന്ഥാലയം ചേലേരി യുടെ നേതൃത്വത്തിൽ വായനശാല പരിസരത്തും ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തും വൃക്ഷതൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട വൃക്ഷങ്ങളെ പരിപാലിക്കുകയും ചെയ്തു.
പ്രസ്തുത പരിപാടിക്ക് മുരളിമാസ്റ്റർ, അനന്തൻ മാസ്റ്റർ, വിനോദ്കുമാർ, കലേഷ് , ബേബിരഞ്ജിത്ത്, പ്രേമാനന്ദൻ, വേണുഗോപാൽ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.