നാറാത്ത് :- ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാറാത്ത് ബിജെപി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണം നടന്നു. ചടങ്ങിന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി അംഗം രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ച് നാറാത്ത് പ്രാഥമികആരോഗ്യ കേന്ദ്രത്തിൽ വൃക്ഷതൈ നട്ടു .
ചിറക്കൽ മണ്ഡലം പ്രസി : രാഹുൽ .ജനറൽ സെക്രട്ടറി കെ.എൻ മുകുന്ദൻ ,രഞ്ജി. നാറാത്ത് എരിയാ പ്രസി.. ശ്രീജു പുതുശ്ശേരി : വൈസ് പ്രസി : രമേശൻ ആലംങ്കീഴിൽ : ഉണ്ണികൃഷ്ണൻ നാറാത്ത് തുടങ്ങിയവർ പങ്കെടുത്തു.