മയ്യിൽ:-മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിന്റെ കീഴിൽ പുതിയതായി ആരംഭിച്ച നീതി ഇലക്ട്രിക്കൽസ് ആന്റ് പ്ലംബിംഗ്സ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനം കെ സി ഹരികൃഷണനും ആദ്യവില്പന കെ ചന്ദ്രനും നിർവഹിച്ചു. എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ അനിൽകുമാർ , എ ടി രാമചന്ദ്രൻ , ശ്രീജിനി എൻ വി , ഇ എം സുരേഷ്ബാബു, സി കെ അനിൽകുമാർ , ബിന്ദു എൻ , കെ വി പവിത്രൻ, പി വി ഗംഗാധരൻ , പി പവിത്രൻ, ഇ കെ മധു , ആർ വി രാമകൃഷ്ണൻ, എൻ കെ രാജൻ, കെ പി ശശിധരൻ, കെ സി സുരേഷ്, ഷംസീർ , കെ സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി ശ്രീലാൽ സ്വാഗതവും സി ചന്ദ്രൻ നന്ദിയും പറഞ്ഞു.