മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ബസാറിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം


മയ്യിൽ :- 
സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മയ്യിൽ മണ്ഡലം കോൺഗ്രകമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ബസാറിൽ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു.

മയ്യിൽ മണ്ഡലം പ്രസിഡന്റ് KP ശശിധരൻ ,  കെ.സി.രാജൻ മാസ്റ്റർ, ഇ കെ മധു , ചന്ദ്രൻ മാസ്റ്റർ, CH മൊയ്തീൻ കുട്ടി, മുഹമ്മദ് കുഞ്ഞി കോറളായി, ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം എന്നിവർ നേതൃത്വം നൽകി.



Previous Post Next Post