മട്ടന്നൂർ:- പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി കണ്ണൂർ വിമാനത്താവളത്തിനുമുന്നിൽ ധർണ നടത്തി. സമസ്ത സെക്രട്ടറി പി.പി.ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാൽ അധ്യക്ഷത വഹിച്ചു.
നാസർ ഫൈസി കൂടത്തായി, സഫ്വാൻ തങ്ങൾ ഏഴിമല, മലയമ്മ അബൂബക്കർ ബാഖവി, അബ്ദുറഹ്‌മാൻ കല്ലായി, എ.കെ.അബ്ദുൾബാഖി, അബ്ദുള്ള ഫൈസി കുടക്, ബഷീർ വള്ളിക്കോത്ത്, മുസ്തഫ ഹുദവി ആക്കോട്, മുബാറക്ക് അസൈനാർ ഹാജി, ഉമൈർ ഫൈസി തുടങ്ങിയവർ സംസാരിച്ചു.