ചേലേരി:-ജീവിത ഗന്ധിയായ ഇതിഹാസകാവ്യമാണ് മഹാഭാരതമെന്നും ഈ മഹത് ഗ്രന്ഥം ഒരേ സമയം വേദത്തിന്റെ സരസവും സുന്ദരവുമായ ആഖ്യാനവുമാണെന്നും ആർഷസംസ്കാരഭാരതി ദേശീയ അധ്യക്ഷൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ആധ്യാത്മിക സമ്പത്തു മുഴുവൻ കോർത്തിണക്കി വേദവ്യാസൻ രചിച്ച മഹാഭാരതം സർവ്വ ശാസ്ത്രമയം തന്നെയാണ്. ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന മഹാഭാരത സത്രം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് അഡ്വ: എം.എം. ഷജിത്ത് അധ്യക്ഷത വഹിച്ചു.മുരളീധര വാര്യർ കല്ല്യാശ്ശേരി ആ മുഖഭാഷണം നടത്തി. ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ , സി.കെ.ജനാർദ്ദനൻ നമ്പ്യാർ , കെ.കരുണാകരൻ പ്രസംഗിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി സദനം സ്വാഗതവും , പി.വി.സദാശിവൻ നന്ദിയും പറഞ്ഞു.
മഹാഭാരതത്തെ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം 14 നു കണ്ണൂരിൽ ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും.