മയ്യിൽ :- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയവും മയ്യിൽ എ എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച 'അക്ഷരശലഭം' പരിപാടി മയ്യിൽ എ എൽ പി സ്കൂളിൽ നടന്നു.
കുട്ടികളിൽ വായനാശീലം പരിപേക്ഷിപ്പിക്കാനായി ഗ്രന്ഥശാലയെ കുട്ടികൾക്കൂ കൂടി പ്രയോജനപെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ശ്രീ മനോമോഹനൻ മാസ്റ്റർ നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ. ടി.പി ബിജു അദ്ധ്യക്ഷത വഹിച്ച് പരിപാടിയിൽ സി.കെ പ്രേമരാജൻ പദ്ധതി വിശദികരിച്ചുകൊണ്ട് സംസാരിച്ചു.
വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു, സുനീഷ് ഇ കെ, ശ്രീമതി പി വി ലിജി ഗ്രന്ഥശാലാ പ്രവർത്തകരായ ടി.ബാലകൃഷ്ണൻ, കെ.കെ വിനോദ് എന്നിവർ ആശംകൾ അർപ്പിച്ചു കൊണ്ട് സാരിച്ചു .ശ്രി. ബാബു പണ്ണേരി നന്ദി പറഞ്ഞു.
.