മയ്യിൽ:-ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചിട്ടുള്ള കാര്‍ഷിക തൊഴില്‍ സേനയായ മയ്യില്‍ കൃഷി ശ്രീ സെന്ററിന്റെ സേവനദാതാക്കളുടെ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ ആദര്‍ശ് പദ്ധതി വിശദീകരണം നടത്തി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ കെ.പി, മയ്യില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത എം.വി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവി മാണിക്കോത്ത്, വാര്‍ഡ് മെമ്പര്‍മാരായ ഭരതന്‍, രൂപേഷ് കെ, മയ്യില്‍ പഞ്ചായത്തിന്റെ നെല്‍ ഉത്പാദക കമ്പനി മാനേജിങ് ഡയറക്ടര്‍ ടി.കെ ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസര്‍ സ്വാഗതവും മയ്യില്‍ കൃഷി ശ്രീ സെന്ററിന്റെ സെക്രട്ടറി പ്രദീപ് കുമാര്‍ എം.വി നന്ദിയും പറഞ്ഞു.