കണ്ണാടിപ്പറമ്പ:- ബാലസംഘം മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ‘ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും’ എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ യു.പി, ഹൈസ്കൂൾ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ പങ്കെടുത്തു. കൃഷ്ണൻ മാസ്റ്റർ ക്വിസ്സ് മോഡറേറ്റർ ആയി. വെസ്റ്റ് വില്ലേജ് സെക്രട്ടറി ആൻവി അശോകൻ സ്വാഗതം പറഞ്ഞു. കാണി ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. രമേശൻ കെ.പി, സഹജൻ ടി എന്നിവർ സംസാരിച്ചു.
ക്വിസ്സ് മത്സര വിജയികൾ
യു.പി വിഭാഗം
ഒന്നാം സ്ഥാനം: (രണ്ടു പേർക്ക്) ദേവിക ദിലീപ് മാതോടം, അബിഞ്ചിക ബിജു പള്ളേരി
രണ്ടാം സ്ഥാനം: ആവണി അഖിലേഷ് വാരം റോഡ്
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം: ഷാൻ സഹജൻ പുല്ലൂപ്പി
രണ്ടാം സ്ഥാനം: (രണ്ടു പേർക്ക്) ആൻവി അശോകൻ പള്ളേരി, സാരംഗ് ടി കണ്ണാടിപ്പറമ്പ
വിജയികൾക്കുള്ള സമ്മാനദാനം 24 ഞായറാഴ്ച ഏരിയാ സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.