DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റി നീന്തൽ പരിശീലനം സംഘടിപ്പിച്ചു



കൊളച്ചേരി :-
DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച(10/7/2022) നണിയൂരിൽ നീന്തൽ   പരിശീലനം ഉദ്ഘാടനം ചെയ്യുകയും, തുടന്ന് ഊട്ടുപുറം കുളത്തിൽ 5 ദിവസം പരിശീലനം നൽകുകയും ചെയ്ത്  ഇന്ന് (17/2/22) ഞായറാഴ്ച കൊണ്ട് പൂർത്തീകരിക്കുകയും ചെയ്തു.

ഇരുപതിൽ അതികം കുട്ടികളെ പൂർണമായും നിന്തൽ പഠിപ്പിക്കുവാൻ ഈ ഉദ്യമത്തിലൂടെ മേഖല കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

മേഖല സെക്രട്ടറി സി. അഖിലേഷ്, മേഖല വൈസ് പ്രസിഡന്റ് അക്ഷയ്. പി, കൊളച്ചേരി യൂണിറ്റ് സെക്രട്ടറി വൈഷ്ണവ്, കൊളച്ചേരി യൂണിറ്റ് വൈസ് പ്രസിഡന്റ് വിപിൻ, ശ്രീജിത്ത്‌ എം കെ, രഞ്ജിത്ത്, സുമേഷ് വി വി, നാരായണൻ കെ വി എന്നിവർ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി.

പരിശീലന പരിപാടിയുമായി സഹകരിച്ച മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും, പ്രീയപ്പെട്ട നാട്ടുകാർക്കും DYFI കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ നന്ദി അറിയിക്കുകയും ചെയ്തു.




Previous Post Next Post