SSLC,PLUS 2 വിജയികളെ അനുമോദിച്ചു

 


കൊളച്ചേരിപ്പറമ്പ്:- AKG വായനശാല & ഗ്രന്ഥാലയവും , DYFI കൊളച്ചേരിപ്പറമ്പ് യൂനിറ്റും, റെഡ്സ്റ്റാർ കൊളച്ചേരിപ്പറമ്പും ചേർന്ന് SSLC, Plus two വിജയികളെ അനുമോദിച്ചു.

DYFI മയ്യിൽ ബ്ലോക്ക് പ്രസിഡൻ്റ് എം.വി.ഷിജിൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.വായനശാല കൊളച്ചേരി പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.

 കെ.വി.ആദർശ് (സെക്രട്ടറി DYFl കൊളച്ചേരി സൗത്ത് മേഖല), സി.രമേശൻ(വായനശാല എക്സിക്യുട്ടീവ്) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  

വായനശാല സെക്രട്ടറി ഒ.കെ.ചന്ദ്രൻ സ്വാഗതവും  DYFl കൊളച്ചേരിപ്പറമ്പ് യൂനിറ്റ് പ്രസിഡണ്ട്  അനുശ്രീ നന്ദിയും പറഞ്ഞു.


Previous Post Next Post