മയ്യിൽ :- കെട്ടിടനിർമ്മാണ സാമഗ്രികളുടെ അനിനിയന്ത്രിയമായ വിലവർദ്ധനവ് തടയാൻ നടപടി സ്വീകരിക്കണമെന്ന് CITU മയ്യിൽ ഏരിയാ സമ്മേളനം ആവശ്യപെട്ടു.
മുല്ലക്കൊടി കുട്ട്യപ സ്മാരക ഹാളിൽ CITU സംസ്ഥാന കമ്മിറ്റി അംഗം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് കെ.നാണു അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പവിത്രൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.മേരി ജോബ് പ്രസംഗിച്ചു.ടി.പി മനോഹരൻ സ്വാഗതവും പി.വി മോഹനൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
കെ.നാണു (പ്രസിഡന്റ്)
പി.വി ഗംഗാധരൻ ( വൈസ് പ്രസിഡന്റ്)
കെ. പത്മിനി ( വൈസ് പ്രസിഡന്റ്)
ആർ. വി. രാമകൃഷ്ണ ( വൈസ് പ്രസിഡന്റ്)
എ. ബാലകൃഷ്ണൻ ( സെക്രട്ടറി )
സി. ശ്രീജിത്ത് ( ജോ: സെക്രട്ടറി)
എം. വേലായുധൻ ( ജോ: സെക്രട്ടറി)
അരക്കൻ പുരുഷോത്തമൻ ( ജോ: സെക്രട്ടറി).