പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

 

 



 

കമ്പില്‍:- പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 11.45ഓടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തന്‍വിയ ബസ്സും മയ്യില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആക്റ്റീവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വാഹനങ്ങള്‍ സമീപസ്ഥലത്തേക്ക് മാറ്റി.

Previous Post Next Post