ചേലേരി:-വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാൾ ആകാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ പറഞ്ഞു.വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക സംഗമം ചേലേരിമുക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി, നിഷ്താർ എന്നിവർ സംസാരിച്ചു.പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സിറാജുദ്ധീൻ പറമ്പത്തിന്റെ ക്ലാസ് നടന്നു.അസ്ലം എ വി സ്വാഗതവും വിനോദ് കാറാട്ട് നന്ദിയും പറഞ്ഞു.