ചേലേരി: ചേലേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം മുതൽ ചേലേരി യു.പി.സ്കൂൾ ഭാഗത്തേക്ക് റോഡിന്റെ ഇരുവശത്തും മഴവെള്ളം കുത്തിയൊലിച്ചു കാൽനട യാത്രക്കാർ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിത്യേന നിരവധി സ്കൂൾ കുട്ടികളടക്കം നിരവധി കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന ഈ പ്രദേശത്ത് ഒരു ഡ്രെയിനേജ് സംവിധാനം നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. മഴ പെയ്യുമ്പോൾ കാൽനട യാത്രക്കാർ റോഡിൽ കൂടി നടക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇത് മൂലം പലതലണ അപകടം ഉണ്ടായിട്ടുമുണ്ട്. കൂടാതെ സമീപ പ്രദേശത്തുള്ള റോഡുകളിലും, നിരവധി വീടുകളിലും ചെളി വെള്ളം ഒഴുകിയെത്തുന്നതും വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികൃതർ മുൻകൈയ്യെടുത്ത് വേണ്ടത് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.