നാറാത്ത്:- കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍. എസ് ഡിപി ഐ നാറാത്ത് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു മേലും ജിഎസ്ടി ചുമത്തിയിരിക്കുകയാണ്. ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് പോലും കഴിയുന്നില്ല.
കേരള സര്‍ക്കാരാവട്ടെ വൈദ്യുതി ബില്ലിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നും മറ്റു പറഞ്ഞ് പിടിച്ചുപറി നടത്തുകയാണ്. വിലക്കയറ്റം കാരണം സാധരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. ജനങ്ങളെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനാണ് ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരും ഇടതുപക്ഷം നിയന്ത്രിക്കുന്ന കേരള സര്‍ക്കാരും ശ്രമിക്കുന്നത്. ജനകീയ വിഷയങ്ങളില്‍ നിന്ന് വഴിതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ഗിയീതയെ കൂട്ടുപിടിക്കുമ്പോള്‍ കേരളസര്‍ക്കാര്‍ സ്വപ്‌ന സുരേഷിനെയാണ് കൂട്ടുപിടിക്കുന്നത്.
ഇത് തിരിച്ചറിയാതെ പ്രതിപക്ഷം ഇതിനു പിന്നാലെ പോവുന്നത് ഇടതുവലതു മുന്നണികളുടെ ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, മണ്ഡലം കമ്മിറ്റി അംഗം സി ഷാഫി, നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മൂസാന്‍ കമ്പില്‍, സെക്രട്ടറി അനസ് മാലോട്ട്, ട്രഷര്‍ ജവാദ് കണ്ണാടിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.