കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂലയിലെ എസ്.കെ.ഗോവിന്ദന്‍ നിര്യാതനായി

 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍  കോയ്യോട്ടുമൂലയിലെ എസ്.കെ.ഗോവിന്ദന്‍ (69) അന്തരിച്ചു. സിപിഎം കോയ്യോട്ടുമൂല ബ്രാഞ്ച് മുന്‍ സെക്രട്ടറിയും, കര്‍ഷക തൊഴിലാളി യൂണിയന്‍ കുറ്റ്യാട്ടൂര്‍ വില്ലേജ് മുന്‍ സെക്രട്ടറിയായും,  അടിയന്തരവസ്ഥ കാലത്ത് ഏറെ കാലം തടവില്‍ കഴിഞ്ഞ എസ്കെജി എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന എസ്.കെ.ഗോവിന്ദന്‍  സിപിഎം കുറ്റ്യാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആദ്യകാല അംഗമായിരുന്ന പരേതനായ  പി.വി.ചാത്തുക്കുട്ടി മാസ്റ്റരുടെയും,  പരേതയായ പി.വി.ലക്ഷിയുടെയും മകനാണ്. മിച്ചഭൂമി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. കോയ്യോട്ടുമൂലയിലെ സാഗര സ്വയം സഹായ സംഘം പ്രവര്‍ത്തകനുമാണ്.

ഭാര്യ പി.വി.രമണി(റിട്ട. അധ്യാപിക കോയ്യോട്ടുമൂല അങ്കണവാടി)

മക്കള്‍:സ്വപ്ന, സ്മിത, ദിവ്യ. മരുമക്കള്‍: ബൈജു രാജേഷ് രതീഷ്

സഹോദരങ്ങള്‍: ശാന്ത, കരുണാകരന്‍, സരോജിനി, രതി.

സംസ്കാരം വൈകിട്ട് നാലു മണിക്ക് പൊറോലം ശാന്തിവനത്തില്‍.

Previous Post Next Post