മയ്യിൽ:- സമഗ്ര ശിക്ഷാ കേരള തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാം ക്ലാസ് അധ്യാപകർക്കുള്ള ഉല്ലാസ ഗണിതം സബ്ജില്ലാതല അധ്യാപക പരിശീലനം മയ്യിൽ പെൻഷൻ ഭവൻ ഹാളിൽ വെച്ച് നടന്നു.
പരിശീലന പരിപാടി ബിപിസി ഗോവിന്ദൻ ൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
54 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. പ്രവർത്തന അധിഷ്ഠിതമായ ഉല്ലാസഗരിതം പരിശീലനം മുൻ വർഷത്തെ പരിശീലനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു .ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളിൽ ഗണിതത്തിലെ അടിസ്ഥാന ധാരണകൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം .ദൈനംദിന ക്ലാസ്സ് റൂം പ്രവർത്തനങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി ചെയ്യുന്ന ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ കുട്ടികളിൽ അടിസ്ഥാന ഗണിത ശേഷി ആർജ്ജിക്കുന്നതിന് സഹായിക്കുന്ന തരത്തിലാണ്.